സ്വാതിയുടെ കൊലപാതകത്തിനു പിന്നിലെ കറുത്തകൈകൾ

സുരക്ഷിതത്ത്വത്തിന്റെ കാര്യത്തിൽ ചെന്നൈ നഗരത്തെ എല്ലാവർക്കും വിശ്വാസമായിരുന്നു. എന്നാൽ അടുത്ത കാലത്ത് നഗരത്തെ ഭീതിയിലാഴ്ത്തുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ നുങ്കംമ്പാക്കം റെയിൽവെ സ

ചെന്നൈ| aparna shaji| Last Updated: ശനി, 25 ജൂണ്‍ 2016 (14:34 IST)
സുരക്ഷിതത്ത്വത്തിന്റെ കാര്യത്തിൽ ചെന്നൈ നഗരത്തെ എല്ലാവർക്കും വിശ്വാസമായിരുന്നു. എന്നാൽ അടുത്ത കാലത്ത് നഗരത്തെ ഭീതിയിലാഴ്ത്തുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ നുങ്കംമ്പാക്കം റെയിൽവെ സ്റ്റേഷനിൽ അതിദാരുണമായി കൊലചെയ്യപ്പെട്ട സ്വാതിയെന്ന(24) ഇൻഫോസിസ് ജീവനക്കാരിയുടെ സംഭവം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

പട്ടാപ്പകൽ നടന്ന സംഭവത്തിൽ ചുറ്റുംനിന്നവർക്ക് ഒന്നും ചെയ്യാൻ കഴിയാതിരുന്നതും ഭീതിപടർത്തുകയാണ്. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന നുങ്കംപാക്കം റെയിൽവെ സ്റ്റേഷനിൽ ഇതാണ് സ്ഥിതിയെങ്കിൽ ആളും അനക്കവും കുറവുള്ള സ്ഥലങ്ങളിലൊക്കെ എങ്ങനെ സഞ്ചരിക്കുമെന്ന ആശങ്കയിലാണ് സ്ത്രീകൾ.

ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ട്രെയിന്‍ കാത്ത് നില്‍ക്കുകയായിരുന്നു സ്വാതി. ട്രെയിന്‍ കാത്ത് സെക്കന്റ് പ്ലാറ്റ് ഫോമില്‍ നില്‍ക്കവെ അടുത്തെത്തിയ യുവാവുമായി സ്വാതി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടയിൽ യുവാവ് ബാഗില്‍ നിന്ന് കത്തിയെടുത്ത് വെട്ടിക്കൊല്ലുകയായിരുന്നു. പിതാവ് സന്താന ഗോപാല കൃഷ്ണന്‍ സ്വാതിയെ സ്റ്റേഷനിലാക്കി മടങ്ങിയതിന് തൊട്ടു പിന്നാലെ ആയിരുന്നു ആക്രമണം.

മുഖത്തും കഴുത്തിനും ആഴത്തിൽ വെട്ടേറ്റ സ്വാതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. രക്തം വാർന്നാണ് സ്വാതി മരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. പച്ച ഷര്‍ട്ടും പാന്‍റ്സും ധരിച്ചെത്തിയ യുവാവാണ്
കൊലയാളിയെന്ന് ദൃക്സാക്ഷികള്‍ മൊഴി നൽകിയിരുന്നു.

എന്നാൽ അത്രയും ജനങ്ങൾ കൂടിനിൽക്കുന്നിടത്തും നിന്ന് അതും പട്ടാപ്പകൽ ഇത്രയും ക്രൂരമായ രീതിയിൽ ഒരു കൊലപാതകം നടത്തുമ്പോൾ സമീപത്തുള്ളവർ പ്രതികരിച്ചില്ല എന്ന് പറയുന്നത് അപമാനകരമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാൽ, കൊലപാതകം കണ്ട് നിന്നവര്‍ക്ക് പ്രതികരിക്കാന്‍ സാധിക്കുന്നതിന് മുന്നെ തന്നെ കൊലയാളി ഓറ്റി രക്ഷപ്പെട്ടിരുന്നു.

വെട്ടേറ്റ് നിലത്തുകിടന്ന സ്വാതിയെ ആരും ആശുപത്രിയിൽ എത്തിച്ചില്ല. യാത്രാക്കാർ വിളിച്ച് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയാണ് സ്വാതിയെ പ്ലാറ്റ്ഫോമിൽ നിന്നും മാറ്റിയത്. എന്നാൽ രക്തം വാർന്നാണ് സ്വാതി മരിച്ചതെന്നത് വേദനാജനകമായ കാര്യമാണ്. പൊലിസ് നടപടികള്‍ക്കായി മൃതദേഹം രണ്ടു മണിക്കൂറോളം പ്ലാറ്റ്ഫോമില്‍ തന്നെ കിടത്തിയത് യാത്രക്കാരുടെ പ്രതിഷേധത്തിനടയാക്കി.

സ്വാതിയുമായി പരിചയമുള്ളയാളാണ് കൊലപാതകിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾ ഒരു കോൾ ടാക്സി ഡ്രൈവർ ആണെന്നും പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിന് ശേഷം
ഓടി രക്ഷപ്പെട്ട പ്രതിയുടെ ദൃശ്യങ്ങള്‍ സമീപത്തെ വീടിന് പുറത്ത്
സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നാണ് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുെട പ്രണയാഭ്യാര്‍ഥന തള്ളിയത് കൊലപാതകത്തിലേയ്ക്ക് നയിച്ചുവെന്നും സൂചനയുണ്ട്.

ഇത് സംബന്ധിച്ച വ്യക്തതയ്ക്കായി സ്വാതിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലിസ് ചോദ്യം ചെയ്തു. പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. റെയില്‍വെ സ്റ്റേഷനില്‍ ഒരു സിസിടിവി പോലും ഇല്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ച് വരികയാണ്. സ്റ്റേഷനില്‍ കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന ആവശ്യവും ശക്തമായി.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പൊലിസിന് , സിറ്റി പൊലിസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. സ്ത്രീ സുരക്ഷയ്ക്കായി നഗരത്തില്‍ കൂടുതല്‍ പൊലിസിനെ വിന്യസിയ്ക്കാനും തീരുമാനിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :