അഭിറാം മനോഹർ|
Last Modified വെള്ളി, 2 ഡിസംബര്‍ 2022 (18:09 IST)
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായി നടി സ്വര ഭാസ്കർ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് താരം രാഹുൽ ഗാന്ധിയെ കണ്ട് റോസാപ്പൂക്കൾ സമ്മാനിക്കുകയും യാത്രയുടെ ഭാഗമാകുകയും ചെയ്തത്. കോൺഗ്രസിൻ്റെ ഔദ്യോഗിക ട്വിറ്റർ പേജ്ജിൽ സ്വരയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
സമകാലിനമായ വിഷയങ്ങളിൽ തൻ്റെ അഭിപ്രായം തുറന്ന് പറയുകയും പലകുറി വിവാദങ്ങളുടെ ഭാഗമാകുകയും ചെയ്ത താരമാണ് സ്വരഭാസ്കർ. നേരത്തെ അമോൽ പലേക്കർ, സന്ധ്യ ഗോഖലെ, പൂജ ഭട്ട്, റിയ സെൻ,രശ്മി ദേശായി തുടങ്ങിയ പ്രമുഖർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു. മധ്യപ്രദേശിലാണ് ഭാരത് ജോഡോ യാത്ര ഇപ്പോഴുള്ളത്.
മധ്യപ്രദേശിൽ നിന്ന് ഡിസംബർ നാലിനാണ് യാത്ര രാജസ്ഥാനിൽ പ്രവേശിക്കുക.