സുഷമ സ്വരാജിന് നെഞ്ചു വേദന; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ സംഘം

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സുഷമ സ്വരാജിന് നെഞ്ചുവേദന അനുഭവപ്പെട്ടത്

സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു , സുഷമ സ്വരാജ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (09:02 IST)
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയേത്തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോ- ന്യൂറോ സെന്ററിലാണ് പ്രവേശിപ്പിച്ചത്. സുഷമയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസില്‍ അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തിന്റെ തലവന്‍ വ്യക്തമാക്കി.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സുഷമ സ്വരാജിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. പലതവണ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലസ്ഥാന നഗരിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

20 വര്‍ഷത്തോളമായി പ്രമേഹരോഗ ബാധിതയാണ് സുഷമ സ്വരാജ്. ആശങ്കയ്ക്ക് ഇടയില്ലെങ്കിലും, എയിംസിലെ ഹൃദ്രോഗ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് സുഷമ സ്വരാജ് ഇപ്പോള്‍. ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അയ്‌സാസ് അഹമ്മദ് ചൗധരിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :