സുഷമയും വസുന്ധരയും രാജി വെക്കണമെന്ന് ആര്‍ എസ് എസ്

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (12:32 IST)
ലളിത് മോഡി വിഷയത്തില്‍ ആരോപണവിധേയരായ സാഹചര്യത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും രാജി വെക്കണമെന്ന് ആര്‍ എസ് എസ് നേതാവ് ഗോവിന്ദാചാര്യ. ധാര്‍മ്മികതയുടെ പേരില്‍ രാജി വെച്ചാല്‍ തെറ്റു ചെയ്തില്ലെന്നു തെളിഞ്ഞാല്‍ അവര്‍ക്കു അഭിമാനത്തോടെ തിരിച്ചുവരാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ടെലിവിഷന്‍ ചാനലിനോട് ആണ് ഗോവിന്ദാചാര്യ ഇങ്ങനെ പറഞ്ഞത്. എല്‍ കെ അദ്വാനി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ശരത് യാദവ് തുടങ്ങിയവര്‍ ചെയ്തതു പോലെ ഇവര്‍ രാജി വെയ്ക്കണമെന്ന് ചോദ്യത്തിനു മറുപടിയായി ഗോവിന്ദാചാര്യ പറഞ്ഞു.

വസുന്ധരയും സുഷമയും ലളിത് മോഡിക്ക് ചില സഹായങ്ങള്‍ നല്കി. അവര്‍ തമ്മില്‍ നല്ല ബന്ധമായിരുന്നു. സാധാരണ ജനങ്ങളുടെ കണ്ണില്‍ ഇവയൊക്കെ തെറ്റാണ്. രാജി വെക്കുകയാണെങ്കില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിഛായ വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായി നേരിടാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബോഫോഴ്സ് അഴിമതി പോലെ വിഷയം കത്തി നില്‍ക്കുമെന്നും ഗോവിന്ദാചാര്യ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :