ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 18 ഡിസംബര്‍ 2019 (15:19 IST)
നിര്‍ഭയ കേസിൽ പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്
വധശിക്ഷ തന്നെ. പ്രതിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികൾക്ക് വധശിക്ഷ വിധിച്ചത് സുപ്രീംകോടതി ശരിവെച്ചു. തെറ്റുതിരുത്തൽ ഹർജി സമർപ്പിക്കുമെന്ന് പ്രതിയുടെ അഭിഭാഷകൻ അറിയിച്ചു.
ഒരാളെയും കൊലപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. ആ ആര്‍ഥത്തില്‍ വധശിക്ഷ മാറ്റിവെക്കണം. കേസില്‍ സിബിഐ അന്വേഷണം വേണം. അത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. മുഖ്യപ്രതിയായ റാംസിങ് ജയിലില്‍ തൂങ്ങിമരിച്ചത് സംശയാസ്പദമാണെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ വധശിക്ഷ വിധിച്ച ശേഷമാണ് മരണം ദുരഹമാണെന്ന വാദം ഉന്നയിച്ചത്. അതിനാല്‍ അത് കോടതിയില്‍ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.