സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം; നിയമങ്ങള്‍ ഇടയ്ക്ക് വെച്ച് മാറ്റാന്‍ ആകില്ലെന്ന് സുപ്രീം കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 നവം‌ബര്‍ 2024 (14:00 IST)
ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഏതെങ്കിലും ഒരു ജോലിക്കായി നിയമനം നടത്തുമ്പോള്‍ അതിന്റെ നിയമന രീതികള്‍ ഇടയ്ക്ക് വെച്ച് മാറ്റാന്‍ ആകില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഒരു നിയമനത്തിന്റെ വിജ്ഞാപനം പുറത്തിറക്കുമ്പോള്‍ തന്നെ അതിന്റെ നിയമന രീതികളെ പറ്റിയും പ്രതിപാദിച്ചിരിക്കണം. അത് പ്രകാരം ആയിരിക്കണം നിയമനം നടത്തേണ്ടത്. അല്ലാതെ ഇടയ്ക്ക് വെച്ച് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ആകില്ല. അതോടൊപ്പം തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സുതാര്യവും വിവേചനരഹിതവും ആയിരിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഒരു ഗെയിം തുടങ്ങുമ്പോള്‍ അതിന്റെ റൂളുകള്‍ ആദ്യം തന്നെ പറഞ്ഞിരിക്കും. അതുപോലെതന്നെയാണ് നിയമനത്തിന്റെ കാര്യത്തിലും. ഭരണഘടന ആര്‍ട്ടിക്കിള്‍ 14 പ്രകാരം ആയിരിക്കണം നിയമനങ്ങള്‍ നടത്തേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ് ഋഷികേഷ് റോയ്, പി എസ് നരസിംഹ , പങ്കജ് മിത്തല്‍ , മനോജ് മിശ്ര എന്നിവരും ചേര്‍ന്ന ബെഞ്ചാണ്
വിധി പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :