കൊവിഡ് മൂലം അനാധരായ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളുകളിലും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണം: സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (18:39 IST)
കൊവിഡ് മൂലം അനാധരായ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളുകളിലും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. കൂടാതെ അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ സംസ്ഥാന സര്‍ക്കാരുകള്‍ രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.

കൊവിഡ് മൂലം ഒരു ലക്ഷത്തോളം കുട്ടികള്‍ അനാഥരാക്കപ്പെട്ടതായി ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടുണ്ട്. സ്വകാര്യ സ്‌കൂളുകള്‍ കുട്ടികളുടെ ഫീസ് ഒഴിവാക്കുകയോ പകുതി ഒഴുവാക്കി ബാക്കി സര്‍ക്കാര്‍ ചിലവാക്കുകയോ ചെയ്യണം. ഒരു കുട്ടിക്കും വിദ്യാഭ്യാസം മുടങ്ങരുതെന്ന് കോടതി നിര്‍ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :