സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2024 (14:07 IST)
ഒരു വ്യക്തിയുടെ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഒരു റോഡ് ആക്്‌സിഡന്റുമായി ബന്ധപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ ആധാര്‍ കാര്‍ഡ് അപകടത്തില്‍പ്പെട്ടയാളുടെ വയസ് തെളിയിക്കുന്ന രേഖയായി കണക്കാക്കിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയുടെ വിധി. ആധാര്‍ കാര്‍ഡ് ഒരു വ്യക്തിയുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖയായി മാത്രമേ ഉപയോഗിക്കാനാകു.
അല്ലാതെ ജനനത്തീയതി തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനും അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വ്യക്തിയുടെ ഡേറ്റ് ഓഫ് ബര്‍ത്ത് തെളിയിക്കുന്നതിന് സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് ആണ് ഉപയോഗിക്കേണ്ടത് എന്നും സുപ്രീം കോടതി വ്യക്തമാക്കി.