വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (17:54 IST)
സര്‍ക്കാര്‍ ആശുപത്രികളില്‍ വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കിയ പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. കേസിന്റെ വിചാരണയിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഡോക്ടര്‍മാരുടെ ജോലി സമയം നിയന്ത്രിക്കുന്നതിനുള്ള കാരണം എന്തെന്ന് ചോദിച്ച കോടതി അവര്‍ക്ക് സുരക്ഷയാണ് ആവശ്യം, ഇളവുകള്‍ അല്ലെന്നും പറഞ്ഞു.

ബംഗാള്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് ഹാജരായത്. സ്ത്രീകള്‍ക്ക് രാത്രി ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയുമെന്നും വനിതാ ഡോക്ടര്‍മാര്‍ക്ക് ഇളവ് ആവശ്യമില്ലെന്നും കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :