ആൾക്കൂട്ട അക്രമം: കർശന നിയമം കൊണ്ടുവരണമെന്ന വിധി ഉടൻ നടപ്പിലാക്കാൻ അന്ത്യശാസനം നൽകി സുപ്രീം കോടതി

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (14:13 IST)

ഡൽഹി: ആൾകൂട്ട കൊലപാതകങ്ങൾ ചെറുക്കുന്നതിന് ശക്തമായ നിയമ കൊണ്ടുവരണമെന്ന വിധി ഉടൻ നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാ‍രുകൾക്ക് അന്ത്യശാസനം നൽകി സുപ്രീം കോടതി. സെപ്തംബർ 13ന് കോടതി കേസ് വീണ്ടു പരിഗണിക്കും ഇതു മുൻപായി വിധി നടപ്പിലാക്കണമെന്ന് കോടതി നിർദേശം നൽകി.
 
ഒരാഴ്ചക്കുള്ളിൽ ആൾകൂട്ട അക്രമങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. വിധി നടപ്പിലാക്കാത്ത പക്ഷം സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർ കോടതിക്ക് വിശദീകരണം നൽകേണ്ടിവരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്ത് ദിനം‌പ്രതി ആൾക്കൂട്ട കൊലപാതകങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത് 
 
അതേസമയം നിയം രൂപീകരിക്കുന്നതിനായി മന്ത്രിതല സമിതിക്ക് രൂപം നൽകിയതായി. കേന്ദ്രസർക്കാർ കോടതിൽ വ്യക്തമാക്കി. 11 സംസ്ഥാനങ്ങൾ മാത്രമാണ് നിയമം രൂപീകരിക്കുന്നതിൽ നിലപാട് വ്യക്തമാക്കിയത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ആൾകൂട്ട ആക്രമങ്ങൾ തടയുന്നതിന് കർശന നിയമം രൂപീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നാലു മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരും: സുപ്രീം കോടതി

സംസ്ഥാനത്തെ നാലു സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരുമെന്ന് ...

news

ഇടുക്കി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു; ജലനിരപ്പ് 2391 അടി

ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു. 2,391 അടിയാണ് ‍ഡാമിലെ നിലവിലെ ജലനിരപ്പ്. ...

news

പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായ പഠനത്തിന് വിധേയമാക്കും: മുഖ്യമന്ത്രി

പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായ പഠനത്തിന് വിധേയമാക്കി. ...

news

കേന്ദ്രസർക്കാരിന്റെ ഭരണപരാജയങ്ങൾ പറഞ്ഞ് കബില്‍ സിബൽ

രാജ്യത്തെ ഏറ്റവും വലിയ നിഷ്‌ക്രിയ ആസ്തിയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് ...

Widgets Magazine