പൊതുമുതല്‍ നശിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും: സുപ്രീംകോടതി

സുപ്രീംകോടതി , പൊതുമുതല്‍ നശിപ്പിക്കല്‍  , ജെഎസ് കെഹാർ
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (17:39 IST)
സമരത്തിന്റെയും ഹര്‍ത്താലിന്റെയും പേരിൽ പൊതുമുതല്‍ നശിപ്പിക്കാൻ രാഷ്ടീയ പാർട്ടികൾക്കോ ജനങ്ങ‌ൾക്കോ അവകാശമില്ലെന്ന് സുപ്രീംകോടതി. പൊതുമുതല്‍ നശിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. പ്രക്ഷോപത്തിന്റെ പേരിൽ പൊതുമുതല്‍ പിടിച്ചെടുക്കുന്നതിനും നശിപ്പിക്കുന്നതിനും ജനങ്ങ‌ളെ അനുവധിക്കാൻ സാധിക്കില്ലെന്നും കോടതി സുപ്രീംകോടതി ജസ്റ്റിസ് അറിയിച്ചു.

പൊതുസ്വത്ത് നശിപ്പിക്കുന്ന ജനങ്ങ‌ളെ
ശിക്ഷിക്കുന്നതിനും നഷ്ടപരിഹാരമായി പിഴ അടപ്പിക്കുന്നതിനും മാർഗനിർദ്ദേശ രേഖക‌ൾ ആസൂത്രണം ചെയ്യും. പട്ടേല്‍ സമരത്തിന്റെ പേരില്‍ കഴിഞ്ഞ ഒരു വർഷമായി പൊതുമുതല്‍ നശിപ്പിച്ച സംഭവം അതിമോഹത്തിന്റെ തെളിവാണ്. പ്രക്ഷോഭത്തിന്റെ പേരിൽ പൊതുസ്വത്ത് നശിപ്പിക്കാൻ ഒരു വ്യകതിക്കോ രാഷ്ട്രീയ പാർട്ടികൾക്കോ അനുവാദമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ഇന്ത്യൻ വ്യവസായ മേഖലയുടെ കണക്ക് പ്രകാരം കഴിഞ്ഞ ആഴ്ചയിൽ 34,000 കോടിയുടെ നഷ്ട്മാണ് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങ‌ളിൽ സംഭവിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :