ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (15:50 IST)
കല്‍ക്കരി ഇടപാടുകേസില്‍ കമ്പനികള്‍ നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. ഈ വിഷയത്തില്‍ കോടതി വിധി പറയുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നയിരുന്നു കമ്പനികളുടെ ആവശ്യം.
അതേസമയം കൽക്കരി ഇടപാടുകൾ കോടതി റദ്ദാക്കാൻ തീരുമാനിക്കുകയാണെങ്കിൽ കമ്പനികളുടെ വാദം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ആർഎം ലോധ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കമ്പനികളോട് ഇത്തരത്തില്‍ പറഞ്ഞത്.
കൽക്കരി ഇടപാടില്‍ 218 കമ്പനികള്‍ക്ക് ലൈസൻസ് നൽകിയത് അനധികൃതമാണെന്നാണ് ആരോപണം. വാദം നടക്കുന്ന വേളയിൽ ആവശ്യെമെങ്കിൽ കൽക്കരിഇടപാട് റദ്ദാക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കൽക്കരി അഴിമതിക്കേസിൽ വാദം പൂർത്തിയായതിനെ തുടർന്ന് കേസ് വിധി പറയാൻ മാറ്റി വച്ചിരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.