ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (14:55 IST)
രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കലല്ല കോടതിയുടെ ജോലിയെന്ന് സുപ്രീം കോടതി. കോണ്‍ഗ്രസിന് ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി തള്ളുന്നതിനിടേയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ചീഫ് ജസ്റ്റിസ് ആര്‍എം ലോധ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാതെ ഒഴിഞ്ഞുമാറിയത്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കുന്ന സ്പീക്കറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുഖ്യ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്കാതിരിക്കാന് ഭരണകക്ഷിയായ ബിജെപി നീക്കം നടത്തുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് സുപ്രീം കൊടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി കോടതി തള്ളിയതൊടെ കേന്ദ്ര സര്‍ക്കാരിന് കാര്യങ്ങള്‍ കുറേക്കുടി എളുപ്പമായി.