സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 2 ജനുവരി 2023 (19:38 IST)
നോട്ട് നിരോധനം ശരിവച്ച് സുപ്രീംകോടതി. അഞ്ചംഗ ബെഞ്ചില്‍ നാലു ജഡ്ജിമാരും കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഒരു ഭരണഘടനവിരുദ്ധതയും ഇല്ലെന്ന് നാലു ജഡ്ജിമാരും വിധിയെഴുതി. നാലുപേര്‍ക്കായി ജസ്റ്റിസ് ബി.ആര്‍. ഗവായി തയാറാക്കിയ വിധിയാണ് വായിച്ചത്. അതേസമയം, ബി.വി. നാഗരത്ന ആണ് നോട്ട് നിരോധനത്തെ എതിര്‍ത്തത്.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി 2016ലാണ് വന്നത്. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്.