സുപ്രീംകോടതി വടിയെടുത്തു, കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണക്കാരെ വെളിപ്പെടുത്തും

സുപ്രീംകോടതി, കള്ളപ്പണം, കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (08:22 IST)
കള്ളപ്പണക്കാരുടെ മുഴുവന്‍ പേരുകളും സമര്‍പ്പിക്കാതെ അവരെ സംരക്ഷ്കീക്കുന്ന നിലപാട് സ്വീകരിക്കുന്നു എന്ന് സുപ്രീം കോടതി ആരോപണമുയര്‍ത്തിയതോടെ വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള അറുന്നൂറിലധികം പേരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും. മുഴുവന്‍ പേരുകളും ഉടന്‍ തന്നെ കൈമാറണമെന്ന് കഴിഞ്ഞ ദിവസം കോടതി കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് കേന്ദ്രം പേരുകള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരായത്.പേരുകള്‍ വെളിപ്പെടുത്താതെ കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്ക് കുടപിടിക്കുകയാണോയെന്ന ചോദ്യത്തോടെ കോടതി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സുപ്രിം കോടതി വിമര്‍ശനത്തിന് തൊട്ടു പിന്നാലെ, പേരുകള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാരിന് മടിയൊന്നുമില്ലെന്നും കള്ളപ്പണക്കാരെ ആരെയും സര്‍ക്കാര്‍ സംരക്ഷിക്കുകയില്ലെന്നുമറിയിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തി.

ഇന്ന് രാവിലെ പത്തരയ്ക്കാണ് പേരുകള്‍ കോടതിയില്‍ സമര്‍പ്പിക്കുക. മുദ്രവെച്ച കവറില്‍ അറുന്നൂറിലധികം പേരുകളാണ് സുപ്രിം കോടതിയില്‍ നല്‍കുകയെന്നാണ് അറ്റോര്‍ണി ജനറല്‍ അറിയിച്ചിരിക്കുന്നത്. പേരുകള്‍ കോടതി രഹസ്യമാക്കി സൂക്ഷിക്കണമെന്നും അല്ലാത്ത പക്ഷം ഇത് രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തുടര്‍ന്ന് ലഭിക്കുന്നതില്‍ തടസ്സം നേരിടുമെന്നും അറ്റോണി ജനറല്‍ മുഗുള്‍ റോഥകി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ പേരുകള്‍ നല്‍കിയാല്‍ മാത്രം മതിയൊന്നും തുടരന്വേഷണമടക്കമുള്ള കാര്യങ്ങള്‍ കോടതി ചെയ്ത് കൊള്ളാമെന്നുമായിരുന്നു സുപ്രീം കോടതി പ്രതികരിച്ചത്. പേരുകള്‍ ലഭിച്ച ശേഷം കോടതി നടത്തുന്ന നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും ഇന്ന് നിര്‍ണ്ണായകമാകും. അതിനിടെ കള്ളപ്പണക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യവസായി രാധാ എസ് ടിംബ്ലോയ്‌ക്കെതിരെ വിദേശ വിനിമയച്ചട്ട ലംഘനത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :