സണ്ണി ലിയോണ്‍ രാജ്യം വിട്ടു പോകണമെന്ന ആവശ്യവുമായി ജന്തര്‍മന്തറില്‍ സമരം

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (16:08 IST)
സണ്ണി ലിയോണ്‍ എത്രയും പെട്ടെന്ന് രാജ്യം വിട്ടു പൊകണമെന്ന ആവശ്യവുമായി ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധ ധര്‍ണ്ണ നടന്നു.അശ്ലീലത പടര്‍ത്തുന്ന സണ്ണി ലിയോണ്‍ രാജ്യം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. സണ്ണി ലിയോണ്‍ രാജ്യം വിടണം, രാജ്യത്ത് അശ്ലീലത പടര്‍ത്തരുത് എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡുകള്‍ വെച്ചായിരുന്നു ധരണ.

സണ്ണി ലിയോണ്‍ അഭിനയിച്ച കോണ്ടം
പരസ്യം രാജ്യത്ത് ബലാത്സംഗം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുവെന്നാണ് സിപിഐ ദേശീയ സെക്രട്ടറി അതുല്‍ അഞ്ജാന്‍ പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് അതുല്‍ അഞ്ജാന്‍ മാപ്പ് പറഞ്ഞിരുന്നു. സംഭവത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അവരുടെ സമയവും ഊര്‍ജവും എനിക്കുവേണ്ടി പാഴാക്കുന്നത്
വിഷമം ഉണ്ടാക്കുന്നുവെന്നായിരുന്നു സണ്ണിയുടെ പ്രതികരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :