സുനന്ദ കൊല്ലപ്പെടുമെന്ന് തരൂരിന് അറിയാമായിരുന്നു!

സുനന്ദ പുഷ്കര്‍, ശശി തരൂര്‍, സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി| vishnu| Last Modified വ്യാഴം, 8 ജനുവരി 2015 (11:57 IST)
സുനന്ദ പുഷ്കര്‍ കൊലപാതകക്കേസില്‍ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധ്രയ്ക്ക് പങ്കുണ്ടെന്ന ആരോപനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. സുനന്ദയെ വകവരുത്തിയത് ഐപി‌എല്‍ ഇടപാടിലെ
ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ വെളിപ്പെടുത്തലുകള്‍ ഭയന്നാണെന്നും സ്വാമി ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖാത്തിലാണ് സുബ്രഹ്മണ്യം സ്വാമി ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ഐപിഎല്‍ ഇടപാടുകളെ പറ്റിയാണ് സുനന്ദ വെളിപ്പെടുത്താനിരുന്നത്.സുനന്ദയ്ക്ക് ദുബൈയില്‍ വീടുണ്ടായിരുന്നതിനാല്‍ ഐപിഎല്‍ പണം അവരുടേതെന്ന് വരുത്തി തീര്‍ത്തു. സുനന്ദ കൊല്ലപ്പെടുമെന്ന് തരൂരിന് വൈകിട്ട് 4.30ന് തന്നെ അറിയാമായിരുന്നു എന്ന ഗുരുതരമായ ആരോപണവും സ്വാമി ഉന്നയിച്ചു. സുനന്ദ മരിയ്ക്കുമെന്ന് തരൂര്‍ ഉന്നത നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും സുനന്ദ കൊല്ലപ്പെട്ടതില്‍ തരൂരിനുള്ള പങ്ക് ഇയാളുടെ സെക്രട്ടറിയുടെ ഫോണ്‍ കോള്‍ തെളിവാണെന്നും സ്വാമി പറയുന്നു.

കൊല്ലപ്പെടുന്ന ദിവസം സുനന്ദ താമസിച്ചിരുന്ന 'ലീല പാലസ്' ഹോട്ടലില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ താമസിച്ചിരുന്ന നാലുപേരുടെ വിശദാംശങ്ങള്‍ ലഭിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും വിവരം കിട്ടിയതായും അദ്ദേഹം അറിയിച്ചു. രണ്ടുപേര്‍ ദുബൈയില്‍ നിന്നും രണ്ടുപേര്‍ പാക്കിസ്ഥാനില്‍ നിന്നുമുള്ളവരാണെന്നും സ്വാമി പറഞ്ഞു. തരൂരിന്റെ വീട്ടു ജോലിക്കാരന്‍ നാരായണനെ വേണ്ട രീതിയില്‍ ചോദ്യം ചെയ്തില്ലെന്നും സാമി ആരോപിച്ചു.

താന്‍ കൂടുതല്‍ നേതാക്കളുടെ പേര് വെളിപ്പെടുത്തും എന്നതിനേകുറിച്ച്
ഭയം കോണ്‍ഗ്രസിനുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. നേരത്തെ തന്നെ ഡല്‍ഹി പൊലീസ് കേസില്‍ കുടുക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നതായി കാണിച്ച് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തായിരുന്നു. താനാണ് സുനന്ദയെ കൊന്നതെന്ന് പറയാന്‍ തന്റെ സഹായി നാരാണന്‍ സിംഗിനെ പൊലീസ് പ്രേരിപ്പിക്കുന്നു എന്നാണ് കത്തില്‍ എഴുതിയിരുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :