ദത്തെടുത്ത മകള്‍ ഒളിച്ചോടി; കര്‍ണാടകയില്‍ ആര്‍ട്ടിസ്റ്റുകളായ ദമ്പതിമാര്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2023 (14:50 IST)
ദത്തെടുത്ത മകള്‍ ഒളിച്ചോടിയതിന് പിന്നാലെ കര്‍ണാടകയില്‍ ആര്‍ട്ടിസ്റ്റുകളായ ദമ്പതിമാര്‍ ആത്മഹത്യ ചെയ്തു. കര്‍ണാടക ഉടുപ്പി ജില്ലയിലാണ് സംഭവം. 68കാരനായ ലീലാദര്‍ ഷെഡ്ഡിയും ഭാര്യ 59 കാരിയായ വസുന്ധരാ ഷെഡ്ഡിയുമാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. എന്നാല്‍ ഇതില്‍ ആത്മഹത്യാക്കുള്ള കാരണം പറഞ്ഞിട്ടില്ല. മജൂര്‍ വില്ലേജില്‍ നിന്ന് ദമ്പതിമാര്‍ 16 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു.

കുറച്ചുദിവസമായി പെണ്‍കുട്ടിയെ കാണാതായി. ദമ്പതികള്‍ക്കൊപ്പം ജോലിചെയ്തിരുന്ന ഒരാളോടൊപ്പം പെണ്‍കുട്ടി ഒളിച്ചോടിപ്പോയെന്നാണ് പൊലീസ് പറയുന്നത്. ഇത് ദമ്പതികളെ വിഷമിപ്പിച്ചെന്നും ആത്മഹത്യയിലേക്ക് നയിച്ചെന്നും പൊലീസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :