അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി: നാലംഗ കുടുംബം ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2022 (12:44 IST)
അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശ് ശാന്തിനഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് ദുര്‍ഗാ റാവു മക്കളായ നാഗസായി വിഖിത ശ്രീ എന്നിവരാണ് ആത്മഹത്യ ചെയ്തത്. രണ്ടുമാസം മുമ്പ് ഇവര്‍ മുപ്പതിനായിരം രൂപ ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നും വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇവര്‍ പതിനായിരം രൂപ തിരിച്ചടച്ചെങ്കിലും തുക പലിശ അടക്കം വലിയ തോതില്‍ ഉയര്‍ന്നിരുന്നു.

തിരികെ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ ലോണ്‍ ആപ്പ് സംഘം രമ്യ ലക്ഷ്മിയുടെയും മക്കളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു. ഇവരുടെ ബന്ധുക്കള്‍ക്ക് വാട്‌സാപ്പിലൂടെയാണ് ലോണ്‍ ആപ്പ് സംഘം ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :