പഞ്ചസാരയ്ക്ക് വിലകൂട്ടുന്നത് ഊഹക്കച്ചവടക്കാര്‍

പഞ്ചസാര,വില,മന്ത്രി
ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 26 ജൂണ്‍ 2014 (12:32 IST)
പഞ്ചസാരയ്ക്കുണ്ടായ വിലവര്‍ധനയ്ക്കു പിന്നില്‍ ഊഹക്കച്ചവടക്കാരാണെന്നു ഭക്ഷ്യമന്ത്രി രാംവിലാസ്‌ പാസ്വാന്‍. രാജ്യത്ത്‌ പഞ്ചസാരയുടെ സ്റ്റോക്ക്‌ വളരെ തൃപ്തികരമാണ്‌.

ഇതിലൂടെ വിലസ്ഥിരത നിലനിര്‍ത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ദിവസങ്ങള്‍ക്കു മുമ്പ്‌ പഞ്ചസാരയുടെ ഇറക്കുമതിച്ചുങ്കം സര്‍ക്കാര്‍ 40% കണ്ട്‌ ഉയര്‍ത്തിയിരുന്നു.

ഇപ്പോഴത്തെ സ്ഥിതിയില്‍ ഇറക്കുമതി ആവശ്യമില്ലെന്നും ചുങ്കം കൂട്ടിയത്‌ ഉയരാന്‍ കാരണമാക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :