രാഹുല്‍ ഗാന്ധിയെ മയക്കുമരുന്നുമായി പിടികൂടിയിട്ടുണ്ടെന്ന് സ്വാമി

Last Modified ബുധന്‍, 22 ജൂലൈ 2015 (14:28 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മയക്കുമരുന്നുമായി യു.എസില്‍ പിടികൂടിയിട്ടുണ്ടെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മയക്കുമരുന്നുമായി യു എസില്‍ പിടികൂടിയിട്ടുണ്ടെന്നും അന്ന് പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയ് ഇടപെട്ടാണ് മോചിപ്പിച്ചതെന്നും സ്വാമി പറഞ്ഞു.

2001ല്‍ എഫ് ബി ഐ രാഹുലിനെ 1.60 ലക്ഷം ഡോളറും ‘വെളുത്ത പൊടി’യുമായി പിടികൂടിയെന്നും. ഉടന്‍തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി അടല്‍ ബിഹാറി വാജ്‌പേയിയെ വിളിച്ചു.തുടര്‍ന്ന് വാജ്‌പേയിയുടെ ഫോണ്‍ നേര യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനാണ് പോയത്. വൈകാതെ രാഹുല്‍ മോചിതനായെന്നും സ്വാമി ആരോപിച്ചു.

ലളിത് മോഡി വിവാദത്തിലുള്‍പ്പെട്ട വസുന്ധര രാജെയെ സ്വാമി ന്യായീകരിച്ചു.പഴയ സുഹൃത്തിന് മനുഷ്യത്വപരമായ സഹായം മാത്രമാണ് രാജെ ചെയ്തത്. അത് ഒരു കുറ്റമല്ലെന്നും സ്വാമി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :