അമിത് ഷായുടെ വാഹനത്തിനുനേരെ കല്ലേറ്, കൊല്‍ക്കത്തയില്‍ വ്യാപക അക്രമം

Stone pelting, clash, Amit Shah, Roadshow, Kolkata, അമിത് ഷാ, കൊല്‍ക്കത്ത, റോഡ് ഷോ, മമത ബാനര്‍ജി
കൊല്‍ക്കത്ത| Last Modified ചൊവ്വ, 14 മെയ് 2019 (20:40 IST)
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കൊല്‍ക്കത്തയില്‍ അക്രമം. അമിത് ഷാ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് വ്യാപക സംഘര്‍ഷം അരങ്ങേറുകയായിരുന്നു.

കല്‍ക്കട്ട സര്‍വകലാശാല കാമ്പസില്‍ നിന്നാണ് അമിത് ഷായുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.

അമിത് ഷായുടെ വാഹനത്തിന് നേരെ ആക്രമണം നടന്നതിനെ തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയും വിദ്യാര്‍ത്ഥികളെ അക്രമിക്കുകയും ചെയ്തു. വാഹനങ്ങള്‍ പരക്കെ അഗ്നിക്കിരയായി.

സര്‍വകലാശാല പരിസരത്ത് ബി ജെ പി പ്രവര്‍ത്തകര്‍ അക്രമം തുടര്‍ന്നതോടെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :