മുംബൈ|
JOYS JOY|
Last Modified ബുധന്‍, 13 ജൂലൈ 2016 (08:24 IST)
മതപ്രഭാഷകന് സാകിര്‍ നായികിന് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ ക്ലീന്‍ ചിറ്റ്.
സാകിര്‍ നായികിന്റെ വീഡിയോകളും പ്രസംഗങ്ങളും യുട്യൂബില്‍ നിരീക്ഷിച്ചതില്‍ നിന്ന് ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ സാകിർ നായികിനെതിരെ കേസെടുക്കാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ധാക്ക ഭീകരാക്രമണത്തിന്റെ പ്രചോദനം സാകിര്‍ നായിക്കാണെന്ന് ബംഗ്ലാദേശ് പത്രമായ ഡെയ്ലി സ്റ്റാറില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സാകിര്‍ നായികിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.