നിയന്ത്രണ രേഖയില്‍ വെടിവെപ്പ്; മൂന്നു ഗ്രാമീണര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍| JOYS JOY| Last Modified ശനി, 15 ഓഗസ്റ്റ് 2015 (18:10 IST)
കശ്‌മീരിലെ നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ്. പൂഞ്ച് ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്നു ഗ്രാമീണര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരുക്കേറ്റു.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ഇന്നും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുകയാണ്.

പൂഞ്ച് ജില്ലയില്‍ രാവിലെ ഏഴരയോടെ ഷെല്ലാക്രമണം ഉണ്ടായതായി സൈനിക വക്താവ് കേണല്‍ മനീഷ് മേത്ത അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടായിരുന്നു.

ഇന്ന് മൂന്നു തവണയാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :