ന്യൂഡല്‍ഹി|
vishnu|
Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (16:47 IST)
ഐപിഎല്‍ വാത്‌വയ്പ്പ് കേസില്‍ പ്രതികളായ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേ സംഘടിത കുറ്റകൃത്യ നിരൊധന നിയമമായ മക്കോക്ക ചുമത്താന്‍ തെളിവില്ലെന്ന് വിചാരണക്കൊടതി.
ഐപിഎല്‍ വാതുവയ്പ് കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേസ് പരിഗണിക്കുന്നത് 24ലേക്കു മാറ്റി. ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്തിയത് ഏതു സാഹചര്യത്തിലെന്ന് ചോദിച്ച കോടതി, പ്രതികള്‍ക്കെതിരെ മക്കോക്ക ചുമത്താന്‍ തെളിവില്ല എന്ന് വ്യക്തമാക്കി. ഹാജരാക്കിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒത്തുകളി നടന്നുവെന്ന് പരാമര്‍ശമില്ല. വാതുവയ്പ്പുകാരില്‍ ഒരാളായ ചന്ദ്രേശ് ജെയിന്‍, ജുപ്പീറ്റര്‍ ആണെന്നതിനു വ്യക്തമായ തെളിവില്ല എന്നും കോടതി പറഞ്ഞു.
ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരുള്‍പ്പെടെയുള്ള അധോലോക സംഘാംഗങ്ങള്‍ ഐപിഎല്ലില്‍ വ്യാപകമായി ഇടപെട്ടു,
ഇവരുടെ നേതൃത്വത്തില്‍ നടന്ന സംഘടിത ഗൂഢാലോചനയില്‍ ശ്രീശാന്തിനു പങ്കുണ്ടെന്നും പ്രതിസ്ഥാനത്തുള്ളവര്‍ക്കു മേല്‍ മകോക്ക വകുപ്പുകള്‍ ചുമത്താനുള്ള വ്യക്തമായ തെളിവുകളുണ്ടെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം. എന്നാല്‍ കോടതി ഇത് തള്ളിക്കളഞ്ഞതോടെ കേസില്‍ നിന്ന് ശ്രീശാന്ത് ഒഴിവാകാനുള്ള സാധ്യതയാണ് സജീവമായത്.
മേയ് ഒന്‍പതിനു മൊഹാലിയില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മല്‍സരത്തില്‍ തന്റെ രണ്ടാം ഓവറില്‍ വാതുവയ്പുകാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഒത്തുകളിച്ചുവെന്നാണു ശ്രീശാന്തിന്റെ പേരിലുള്ള കുറ്റം. ഐപിഎല്‍ ഒത്തുകളിയില്‍ ശ്രീശാന്ത് അടക്കം കുറ്റാരോപിതരായ 39 പേര്‍ക്കും ഒത്തുകളിയില്‍ തുല്യ പങ്കുണ്ട് എന്നാ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.