അഭിറാം മനോഹർ|
Last Modified ശനി, 11 ഏപ്രില്‍ 2020 (19:04 IST)
അതിഥി തൊഴിലാളികൾക്ക് അവരവരുടെ നാട്ടിലേക്ക് മടങ്ങി പോകാനുള്ള യാത്രാസൗകര്യം ഏപ്രിൽ 14 കഴിഞ്ഞാൽ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പ്രത്യേക നോൺ സ്റ്റോപ്പ്
ട്രെയിൻ അനുവദിക്കണമെന്നും അദ്ഘം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 3,85,000 അതിഥി തൊഴിലാളികളാണുള്ളത്. ഇവരെല്ലാവരും തന്നെ സ്വന്തം നാടുകളിലേക്ക് മടങ്ങി പോകാൻ ആഗ്രഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ ആയതിനാൽ വരുമാനമൊന്നുമില്ലാതെ കഷ്ടപ്പെടുന്ന ഈ തൊഴിലാളികൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് സഹായം ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.