സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (19:05 IST)
ചെന്നൈ സെന്‍ട്രല്‍-സെങ്കോട്ടൈ പ്രതിവാര എസി എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിന്‍ കൊട്ടാരക്കര, കൊല്ലം വഴി കോട്ടയം വരെ നീട്ടിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. പൂജാ അവധിക്കാലത്ത് സര്‍വീസ് ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം എംപി ഉന്നയിച്ചതിനെ തുടര്‍ന്നാണ് സെങ്കോട്ടയില്‍ സര്‍വീസ് അവസാനിപ്പിച്ചിരുന്ന ട്രെയിന്‍ കോട്ടയം വരെ നീട്ടുന്നത്.
ബുധനാഴ്ച വൈകുന്നേരം ചെന്നൈ സെന്‍ട്രലില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് പിറ്റേന്ന് രാവിലെ കോട്ടയത്ത് എത്തും. വ്യാഴാഴ്ചകളില്‍ കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച ചെന്നൈയില്‍ എത്തും. കൊട്ടാരക്കര, മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.