റിയാദ്|
സജിത്ത്|
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (09:59 IST)
ഒരു വര്‍ഷക്കാലമായി പുതുക്കി നല്‍കാത്ത എല്ലാ തൊഴിലാളികളുടെയും
ഇഖാമ സൗജന്യമായി പുതുക്കിനല്‍കുമെന്ന് സൌദി തൊഴില്‍മന്ത്രാലയം. കൂടാതെ തിരികെ പോകാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ എല്ലാ ആനുകൂല്യങ്ങളും നല്‍കാനും സ്പോണ്‍സര്‍ഷിപ്പ് സൗജന്യമായി മാറ്റിനല്‍കാമെന്ന കാര്യവും മന്ത്രാലയം തീരുമാനിച്ചു.
ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ജിദ്ദയില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്. കൂടാതെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കു വേണ്ട എല്ലാ നിയമസഹായങ്ങളും നല്കാന് തയ്യാറാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും സൗദി തൊഴില്മന്ത്രാലത്തെ അറിയിച്ചു.
ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി കെ സിങ് ജിദ്ദയിലെത്തിയിട്ടുണ്ട്. റിയാദില്‍ സൗദി തൊഴില്‍മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കാമെന്നാണ് സൂചന. കൂടാതെ സൗദിയിലെ വിവിധ കമ്പനികളുമായും അദ്ദേഹം ചര്‍ച്ച നടത്തുന്നുമെന്നും അറിയുന്നു.