വിമാനത്തില്‍ ഫാഷന്‍ ഷോ നടന്നത് കണ്ടിട്ടുണ്ട്; എയര്‍ ഹോസ്റ്റസുമാര്‍ക്കെതിരായ നടപടിയെ അംഗീകരിക്കാന്‍ കഴിയില്ല: തുറന്നടിച്ച് സോനു നിഗം

ന്യൂഡല്‍ഹി| rahul| Last Modified വെള്ളി, 5 ഫെബ്രുവരി 2016 (15:27 IST)
വിമാനത്തിലെ അനൗൺസ്മെന്റ് മൈക്കിലൂടെ ഗാനമേള നടത്തിയ സംഭവത്തില്‍
എയർ ഹോസ്‌റ്റസുമാരെ പുറത്താക്കിയ
ജെറ്റ് എയർവേസ് നടപടിയെ രൂക്ഷമായ്‌ വിമര്‍ശിച്ച്
സോനു നിഗം രംഗത്ത്.

“വിമാനത്തില്‍ ഫാഷന്‍ ഷോ നടന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്, കൂടാതെ അളുകള്‍ പാട്ടുകള്‍ പാടാറുള്ളതായും കേട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ ജീവനക്കാര്‍ തമാശകള്‍ പറഞ്ഞ്
യാത്രക്കാരുടെ വിരസത മാറ്റാറുണ്ട്. ഇതൊക്കെ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന കാര്യങ്ങളാണ്. അത്തരത്തിലുള്ള ഒരു സംഭവം മാത്രമാണ് ഇവിടെയും നടന്നത്.” - ടൈം ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോനു നിഗം പറഞ്ഞു.

ആളുകളെ സന്തോഷിപ്പിച്ചതിന് പകരം, ശിക്ഷ നല്‍കിയതായേ എയര്‍ ഹോസ്റ്റസുമാര്‍ക്കെതിരായ നടപടിയെ കാണാനാകൂ എന്നും സോനു നിഗം പറഞ്ഞു.

ജനുവരി നാലിന് ജോധ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള ചാർട്ടേഡ് വിമാനത്തില്‍ യാത്രക്കാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സോനു വിമാനത്തിലെ അനൗൺസ്മെന്റ് മൈക്കിലൂടെ രണ്ട് പാട്ടുകൾ പാടുകയായിരുന്നു.

മറ്റ് യാത്രക്കാരും കൂടെ പാടിയപ്പോൾ സംഭവം കൂടുതല്‍ ചൂടുപിടിച്ചു. ഇതില്‍ ചിലര്‍ സെൽഫോൺ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യൽ മീഡിയയിൽ ഇടുകയും സംഭവം വൈറലാകുകയും ചെയ്‌തതോടെയാണ് എയർ ഹോസ്‌റ്റസുമാരെ ജെറ്റ് എയര്‍വേസ് പുറത്താക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :