ജയ്പൂർ|
Sajith|
Last Modified ബുധന്‍, 27 ജനുവരി 2016 (16:03 IST)
ഭൂമി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന്
രാജസ്ഥാൻ സര്‍ക്കാര്‍ വ്യക്തമാക്കി. വധേരയ്ക്ക്തിരെ അന്വേഷണം നടക്കുന്നുണ്ടെന്നും മറിച്ചുള്ള വാർത്തകളെല്ലാം തികച്ചും അടിസ്ഥാനരഹിതമാണെന്നും ബിക്കാനീർ പൊലീസും രാജസ്ഥാൻ സർക്കാറും അറിയിച്ചു.
വധേരയുടെ നേതൃത്വത്തിലുള്ള ഹൈലൈറ്റ് ഹോസ്പിറ്റാലിറ്റി ബിക്കാനീറിൽ 69.55 ഹെക്ടർ ഭൂമി തട്ടിയെടുത്തിരുന്നു. ഈ കേസിൽ വധേരയ്ക്ക് രാജസ്ഥാൻ സർക്കാർ ക്ലീറ്റ് ചിറ്റ് നൽകിയെന്ന് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയ അറിയിച്ചത്. ഇതിനെകുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇത്തരം ഒരുഘട്ടത്തില്‍ എങ്ങിനെയാണ് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് റിപ്പോർട്ട് നൽകുകയെന്നും അദ്ദേഹം ചോദിച്ചു.
2014 ൽ വസുന്ധര രാജെ സർക്കാറിന്റെ ഭരണകാലത്തായിരുന്നു റോബർട്ട് വധേരയ്ക്കെതിരെ ഭൂമിതട്ടിപ്പിന് കേസെടുത്തത്.