ആർ എസ് എസിന്റെ പണാധിപത്യത്തെ നേരിടാൻ സഖ്യങ്ങൾ അനിവാര്യമെന്ന് സോണിയ ഗാന്ധി

Sumeesh| Last Modified ഞായര്‍, 22 ജൂലൈ 2018 (15:14 IST)
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യശത്രുവായ ബി.ജെ.പിയെ തോല്‍പിക്കാന്‍ പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി. ഇതിനായി പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണമെന്നും ആ സഖ്യത്തിന് കോണ്‍ഗ്രസായിരിക്കണം നേതൃത്വം നല്‍കേണ്ടതെന്നും സോണിയ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കവെയാണ് സോണിയ ഗാന്ധി ഇക്കാര്യങ്ങൾ പറഞ്ഞത്.

ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും മറ്റു സംഘപരിവാർ സംഘടനകളുടെയും പണാധിപത്തെ മറികടക്കാന്‍ പ്രാദേശിക തലത്തില്‍ തന്ത്രപ്രധാനമായ സഖ്യങ്ങള്‍ ആവശ്യമാണ്. വ്യക്തിപരമായ താൽപര്യങ്ങൾ നേതാക്കൾ മാറ്റിവക്കണം


അധികാരം നടഷ്ടപ്പെടും എന്ന ഭയമാണ് ലോൿസഭയിലെ മറുപടി പ്രസംഗത്തിൽ കണ്ടത്. ജനാധിപത്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന ഭരണകൂടത്തിന്റെ പിടിയിൽ നിന്നും ജനങ്ങളെ മോചിപ്പിക്കേണ്ടത് കോൺഗ്രസിന്റെ ചുമതലയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. '



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :