ന്യൂഡല്‍ഹി|
VISHNU N L|
Last Modified ചൊവ്വ, 16 ജൂണ്‍ 2015 (15:06 IST)
ഗാര്‍ഹിക പീഡനാരോപണത്തില്‍ കുടുങ്ങിയ സോമനാഥ് ഭാരതി ഒരു മകന്റെ വേദന തന്റെ ഭാര്യ മനസിലാക്കണമെന്ന് അഭ്യര്‍ഥിച്ചു. ഭാര്യ തന്റെ സങ്കടം മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. താന്‍ സോമനാഥിനൊപ്പം താമസിക്കുന്നതിനാലാണ് ഭാര്യ ലിപികാ മാറിത്താമസിക്കുന്നതെന്നും ഇരുവരും ഒരുമിക്കുന്നതിന് വൃദ്ധ സദനത്തിലേക്ക് മാറാന്‍ തയ്യാറാണെന്നും സോമനാഥിന്റെ അമ്മ പേഴ്സണ്‍ ഭര്ക്കാ സിംഗ് സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് സോമനാഥ് ഭാരതിയുടെ പ്രതികരണം
തന്റെ മാതാവ് തങ്ങള്‍ക്കൊപ്പം താമസിക്കുന്നതിലുള്ള വിരോധമാണ് ഭാര്യയുടെ വ്യാജ പരാതിക്ക് പിന്നിലെന്നായിരുന്നു ആരോപണങ്ങളോടുള്ള സോമനാഥ് ഭാരതിയുടെ പ്രതികരണം. ഇതിന് പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി
ലിപികാ മിശ്ര വീണ്ടും രംഗത്തെത്തിയതോടെയാണ് സോമനാഥ് ഭാരതിയുടെ മാതാവ് വനിതാ കമ്മീഷനെ സമീപിച്ചത്.