സൈനികരുടെ വിരമിക്കൽ പ്രായം കൂട്ടുന്നു, 35 വർഷം സർവീസുണ്ടെങ്കിൽ മാത്രം മുഴുവൻ പെൻഷൻ

അഭിറാം മനോഹർ| Last Updated: ശനി, 7 നവം‌ബര്‍ 2020 (08:00 IST)
സൈനിക ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം ഉയർത്താനും നേരത്തെ വിരമിക്കുന്നവരുടെ പെൻഷൻ പകുതിയാക്കി കുറയ്‌ക്കാനും കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററികാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

കേണൽ 54ൽ നിന്നും 57, ബ്രിഗേഡിയർ 56ൽ നിന്നും 58 മേജർ ജനറൽ 58ൽ നിന്നും 59 എന്നിങ്ങനെയാകും പ്രായം ഉയർത്തുന്നത്.ലോജിസ്റ്റിക്‌സ്, ടെക്നിക്കല്‍, മെഡിക്കല്‍ ബ്രാഞ്ചില്‍പ്പെട്ട ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ (ജെ.സി.ഒ.), മറ്റുള്ള റാങ്കുകാര്‍ (ഒ.ആര്‍.) എന്നിവരുടെ വിരമിക്കൽ പ്രായം 57 ആക്കാനും ശുപാർശയുണ്ട്.

ചെറുപ്പത്തിൽ പലരും മുഴുവൻ പെൻഷനുമായി വിരമിക്കുന്ന സ്ഥിതി ഉള്ളതിനാൽ.20-25 വര്‍ഷ സേവനം: നിലവില്‍ അനുവദിക്കുന്നതിന്റെ 50 ശതമാനം പെന്‍ഷന്‍. 26-30 വര്‍ഷ സേവനം: 60 ശതമാനം പെന്‍ഷന്‍. 31-35 വര്‍ഷ സേവനം: 75 ശതമാനം പെന്‍ഷന്‍. 35 വർഷത്തിന് മുകളിൽ മുഴുവൻ പെൻഷൻ എന്ന രീതിയിൽ പരിഷ്‌കരണം നടത്താനും ശുപാർശയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :