തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 25 ജനുവരി 2016 (11:01 IST)
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ നിയോഗിച്ച ജുഡിഷ്യല്‍ കമ്മീഷനു മുമ്പില്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രി ഹാജരായി. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് മൊഴി നല്‍കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനു മുമ്പാകെ എത്തിയത്. കമ്മീഷനു മുമ്പാകെ ഹാജരായ മുഖ്യമന്ത്രി സത്യവാങ്മൂലം സമര്‍പ്പിച്ചു.
സോളാര്‍ കേസില്‍ പ്രതികളെ സഹായിക്കുന്ന നടപടി തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ബിജു രാധാകൃഷ്ണന് തന്നെ കണ്ടത് വ്യക്തിപരമായി പരാതി പറയാനാണ്. എന്നാല്‍, ഇതിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സോളാര്‍ ഇടപാടില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമില്ല. പ്രതികളെ സഹായിക്കുന്ന നടപടി ഉണ്ടായിട്ടില്ല. ശ്രീധരന് നായരെയും സരിതയെയും ഒരുമിച്ച് കണ്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി വാദിക്കുന്നു. സരിതയെ കണ്ടതായി നിയമസഭയില്‍ പറഞ്ഞതില്‍ പിശകു പറ്റിയെന്നും മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.