ന്യൂഡൽഹി|
VISHNU N L|
Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (17:11 IST)
രാജ്യ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് പരിശോധിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഐടി ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്. സമൂഹമാധ്യമങ്ങൾ വഴി രാജ്യത്തിന്റെ സാമുദായിക ഐക്യം തകർക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രമായ നിലാപാടുകളും വർഗീയമായ രീതിയിലുള്ള പരാമർശങ്ങളും ഇപ്പോൾ തന്നെ പരിശോധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ കൃത്യമായ ജാഗ്രത സ്വീകരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവും ഐടി ടെലികോം മന്ത്രാലയവും സംയുക്തമായി ഒരു രീതി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.