കാണാതായ സ്‌നാപ്ഡീല്‍ ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ വിളിച്ചു; ദുരൂഹത ഉണ്ടോ എന്ന് പരിശോധിക്കുമെന്നു പൊലീസ്

ദില്ലി| rahul balan| Last Modified വെള്ളി, 12 ഫെബ്രുവരി 2016 (11:27 IST)
ബുധനാഴ്ച്ച ഗാസിയാബാദില്‍ നിന്നും കാണാതായ സ്‌നാപ്ഡീല്‍ ജീവനക്കാരി ദീപ്തി സര്‍ന വീട്ടിലേക്ക് ഫോണ്‍ വിളിച്ചു. ഗാസിയാബാദിലെ വൈശാലിയിലേക്ക് ഓട്ടോറിക്ഷ വിളിച്ചശേഷം കാണാതായ ദീപ്തി പുലര്‍ച്ചയോടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് താന്‍ സുരക്ഷിതയാണെന്ന് അറിയിക്കുകയായിരുന്നു.

ദീപ്തിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യവിവരം. ഓട്ടോഡ്രൈവര്‍ തന്നെ വഴിതെറ്റിച്ചുകൊണ്ടുപോവുകയാണെന്നു ദീപ്തി ബന്ധുക്കള്‍ക്ക് എസ്എംഎസ് അയച്ചിരുന്നു. തുടര്‍ന്ന് സ്‌നാപ്ഡീല്‍ ആണ് ദീപ്തിയെ കാണാതായ വിവരം ട്വീറ്റിലൂടെ അറിയിച്ചതും പൊലീസില്‍ പരാതി നല്‍കിയതും.

പാനിപ്പട്ടിലെത്തി തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ വീട്ടില്‍ വിളിച്ച് ദീപ്തി പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. ദുരൂഹതയെന്തെങ്കിലും ഉണ്ടോ എന്നു പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു.

പാനിപ്പത്തില്‍ നിന്ന് ദീപ്തിയെ ദില്ലിയിലേക്കു കൊണ്ടുവരികയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :