സ്മൃതി ഇറാനിയെ വാർത്താവിതരണ മന്ത്രി സ്ഥാനത്തുനിന്നു നീക്കി; കണ്ണന്താനത്തിനും വകുപ്പുനഷ്‌ടം

സ്മൃതി ഇറാനിയെ വാർത്താവിതരണ മന്ത്രി സ്ഥാനത്തുനിന്നു നീക്കി; കണ്ണന്താനത്തിനും വകുപ്പുനഷ്‌ടം

  Smriti Irani , BJP , Alphons Kannanthanam , Narendra modi , സ്മൃതി ഇറാനി , രാജ്യവര്‍ധന്‍ സിംഗ് , അല്‍ഫോണ്‍സ് കണ്ണന്താനം , അരുണ്‍ ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 15 മെയ് 2018 (07:49 IST)
വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയെ തൽസ്ഥാനത്തുനിന്നു നീക്കി. മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന് ഈ വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കി.

ചലച്ചിത്ര പുരസ്കാര സമർപ്പണം വിവാദത്തിലാക്കിയ നടപടിയാണ് സ്മൃതി ഇറാനിക്ക് വിനയായത്. ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതല മാത്രമാകും ഇനി ഇവര്‍ക്കുണ്ടാകുക.

അല്‍ഫോണ്‍സ് കണ്ണന്താനത്തില്‍ നിന്നും ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പ് എടുത്തുമാറ്റി.
കണ്ണന്താനത്തിന് ഇനി ടൂറിസം വകുപ്പിന്റെ ചുമതല മാത്രമാണ് ഉണ്ടാവുക. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമാണ് കണ്ണന്താനത്തിനുള്ളത്.

എസ്എസ് അലുവാലിയക്കാണ് ഇലക്ട്രോണിക്സ് ആൻഡ് ഐടി ചുമതല. ധനകാര്യ വകുപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്. 2014 മുതല്‍ അരുണ്‍ ജെയ്റ്റ്‌ലി കൈകാര്യം ചെയ്ത മന്ത്രാലയം റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :