‘എല്ലാ രാജാക്കന്‍മാരും ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയവരായിരുന്നോ’?; ശശി തരൂരിനെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി, ശനി, 18 നവം‌ബര്‍ 2017 (14:31 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

'പദ്മാവതി' സിനിമയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബ്രിട്ടീഷുകാര്‍ അഭിമാനം ചവിട്ടിയരയ്ക്കാന്‍ എത്തിയപ്പോള്‍ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ വീര രാജാക്കന്‍മാര്‍ ഇപ്പോള്‍ അഭിമാനക്ഷതമെന്ന് പറഞ്ഞ് ഒരു സിനിമാക്കാരന്റെ പുറകെയാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.
 
എന്നാല്‍ എല്ലാ രാജാക്കന്‍മാരും ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയവരായിരുന്നോ എന്നും ദിഗ് വിജയ് സിങ്ങും അമരീന്ദര്‍ സിങ്ങും ശശി തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നുമായിരുന്നു സ്മൃതിയുടെ ചോദ്യം. അതേസമയം രജപുതിന്റെ സല്‍പ്പേരിനേയും ചരിത്രശുദ്ധിയേയും താന്‍ ചോദ്യം ചെയ്തുവെന്നുള്ള ചില ബിജെപി നേതാക്കളുടെ പ്രസ്താവന ഞെട്ടിപ്പിച്ചുവെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. 
 
ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കുകയും അവരുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്ത ചില രാജാക്കന്‍മാരെ കുറിച്ചാണ് താന്‍ പറഞ്ഞത്. അല്ലാതെ വിഷയത്തില്‍ വര്‍ഗീയപരമായ ഒരു പ്രതികരണവും താന്‍ നടത്തിയിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സിപിഐയിൽ ഭിന്നതയുണ്ടാക്കാൻ നോക്കേണ്ടെന്ന് പന്ന്യൻ; തന്റെ പ്രസ്‌താവന വളച്ചൊടിച്ചെന്ന് ഇസ്‌മയിൽ‌

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐയിൽ ഭിന്നതയുണ്ടെന്ന് ...

news

ലാവ്‌ലിന്‍ കേസ്: സിബിഐ മലക്കം മറിഞ്ഞു, സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകും

മുഖ്യന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി നടപടിയില്‍ ...

news

‘മൃദു ഭാവെ ദൃഢ ചിത്തെ’ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിക്കുന്ന മനോഭാവം പൊലീസിനുണ്ടാകണം: മുഖ്യമന്ത്രി

കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉപദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പെരുമാറ്റത്തിൽ ...

news

വയനാട്ടിലെ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മകന്‍

ദൃശ്യം സിനിമയെ അനുസ്മരിപ്പിച്ച വയനാട്ടിലെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. തന്നെയും അമ്മയെയും ...

Widgets Magazine