ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (16:32 IST)
രാജ്യമെങ്ങും സ്മാര്‍ട് സിറ്റികള്‍ തുടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായി സ്മാര്‍ട് സിറ്റികളായി വികസിപ്പിക്കുന്ന 98 പട്ടണങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടു.
വായ്പ ലഭിക്കാനുള്ള സാധ്യത, വൈദ്യുതി വിതരണം, വെള്ളത്തിന്റെ ലഭ്യത, മുനിസിപ്പല്‍ തലത്തിലുള്ള ആസൂത്രണം, പങ്കാളിയെ കണ്ടെത്തല്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് 98 നഗരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.
സ്മാര്‍ട് സിറ്റി പദ്ധതിക്കായി അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 48,000 കോടി രൂപയാണ് കേന്ദ്രം നിക്ഷേപിക്കുക. രാജ്യത്ത് സ്മാര്‍ട് സിറ്റി വരുന്ന നഗരങ്ങള്‍ ഇവയൊക്കെയാണ്. സ്മാര്‍ട് സിറ്റി പദ്ധതിക്കായി പരിഗണിക്കപ്പെടുന്ന നഗരങ്ങളും നഗരങ്ങള്‍ ഉള്‍പ്പെടുന്ന സംസ്ഥാനവും, സംസ്ഥാനം ബ്രാക്കറ്റില്‍
1. പോര്‍ട് ബ്ലയര്‍ (ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപുകള്‍)
2. വിശാഖപട്ടണം
3. തിരുപ്പതി
4. കാകിനഡ (ആന്ധ്രപ്രദേശ്)
5. പസിഘട്ട് (അരുണാചല്‍ പ്രദേശ്)
6. ഗുവഹാത്തി (ആസാം)
7. മുസാഫര്‍പുര്‍
8. ഭഗല്‍പുര്‍
9. ബിഹര്‍ഷരിഫ് (ബിഹാര്‍
10. ചണ്ഡിഗഡ്
11. റായ്‌പുര്‍
12. ബിലാസ്‌പുര്‍ (ചത്തിസ്‌ഗഡ്)
13. സില്‍വാസ (ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി)
14. ദിയു (ദാമന്‍ ആന്‍ഡ് ദിയു)
15. ഡല്‍ഹി (എന്‍ ഡി എം സി)
16. പനാജി (ഗോവ)
17. ഗാന്ധിനഗര്‍
18. അഹമ്മദാബാദ്
19. സൂറത്ത്
20. വഡോധര
21. രാജ്‌കോട്
22. ദഹോദ് (ഗുജറാത്ത്)
23. കര്‍ണാല്‍
24. ഫരിദാബാദ് (ഹരിയാന)
25. ധരംശാല (ഹിമാചല്‍ പ്രദേശ്)
26. റാഞ്ചി (ജാര്‍ഖണ്ഡ്)
27. മംഗളൂരു
28. ബേലഗവി
29. ഷിവമോഗ
30. ഹൂബ്ബളി - ധര്‍വാഡ്
31. തുമകുരു
32. ദാവനെഗിരി (കര്‍ണാടക)
33. കൊച്ചി (കേരള)
34. കവരത്തി (ലക്ഷദ്വീപ്)
35. ഭോപ്പാല്‍
36. ഇന്‍ഡോര്‍
37. ജബല്‍പുര്‍
38. ഗ്വാളിയോര്‍
39. സാഗര്‍
40. സാറ്റ്‌ന
41. ഉജ്ജയിന്‍ (മധ്യപ്രദേശ്)
42. നവി മുംബൈ
43. നാസിക്
44. താനെ
45. ഗ്രേറ്റര്‍ മുംബൈ
46. അമരാവതി
47. സോളപുര്‍
48. നാഗ്‌പുര്‍
49. കല്യാണ്‍ - ദൊമ്പിവലി
50. ഔറംഗബാദ്
51. പുനെ (മഹാരാഷ്‌ട്ര)
52. ഇംഫാല്‍ (മണിപ്പൂര്‍)
53. ഷില്ലോംഗ് (മേഘാലയ)
54. ഐസ്വാള്‍ (മിസോറാം)
55. കൊഹിമ (നാഗാലാന്‍ഡ്)
56. ബുവനേശ്വര്‍
57. റൂര്‍ക്കല (ഒഡിഷ)
58. ഓള്‍ഗാററ്റ് (പുതുച്ചേരി)
59. ലുധിയാന
60. ജലന്ധര്‍
61. അമൃത്‌സര്‍ (പഞ്ചാബ്)
62. ജയ്‌പുര്‍
63. ഉദയ്‌പുര്‍
64. കോട്ട
65. അജ്‌മീര്‍ (രാജസ്ഥാന്‍)
66. നാംചി (സിക്കിം)
67. ചെന്നൈ
68. തിരുച്ചിറപ്പള്ളി
69. തിരുപ്പുര്‍
70. കോയമ്പത്തൂര്‍
71. വെല്ലൂര്‍
72. സേലം
73. ഈറോഡ്
74. തഞ്ചാവൂര്‍
75. തിരുനെല്‍വേലി
76. ദിണ്ടിഗല്‍
77. മധുര
78. തൂത്തുക്കുടി (തമിഴ്നാട്)
79. ഗ്രേറ്റര്‍ ഹൈദരബാദ്
80. ഗ്രേറ്റര്‍ വാറംഗല്‍ (തെലങ്കാന)
81. അഗര്‍ത്തല (ത്രിപുര)
82. മൊറാദബാദ്
83. അലിഗഡ്
84. സഹാറന്‍പുര്‍
85. ബറേലി
86. ഝാന്‍സി
87. കാണ്‍പുര്‍
88. അലഹബാദ്
89. ലഖ്‌നൌ
90. വാരണാസി
91. ഗാസിയബാദ്
92. ആഗ്ര
93. റാംപുര്‍ (ഉത്തര്‍ പ്രദേശ്)
94. ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്)
95. ന്യൂ ടൌണ്‍ കൊല്‍ക്കത്ത
96. ബിധാന്‍നഗര്‍
97. ദുര്‍ഗപുര്‍
98. ഹാല്‍ഡിയ (വെസ്റ്റ് ബംഗാള്‍)