ചേരി പൊളിക്കല്‍ വിവാദം: കുഞ്ഞ് നേരത്തെ മരിച്ചിരുന്നെന്ന് കുഞ്ഞിന്റെ പിതാവ്

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2015 (12:01 IST)
ഡല്‍ഹിയില്‍ റയില്‍വേയ്ക്ക് വേണ്ടി ചേരി ഒഴിപ്പിക്കുന്നതിനിടെ കുട്ടി മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. കുഞ്ഞ് നേരത്തെ മരിച്ചിരുന്നെന്ന് ആണ് കുട്ടിയുടെ പിതാവ് ഇപ്പോള്‍ പൊലീസിന് മൊഴി നല്കിയിരിക്കുന്നത്. ആറുമാസം പ്രായമായ കുഞ്ഞ് മരിച്ച് രണ്ടു ദിവസത്തിനു ശേഷം വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ പിതാവ് പൊലീസില്‍ ഇങ്ങനെ മൊഴി നല്കിയത്.

ചേരി കുടിയൊഴിപ്പിക്കുന്നതിനിടെ അപകടം ഉണ്ടായി ആയിരുന്നു കുഞ്ഞ് മരിച്ചിരുന്നത് എന്നാണ് നേരത്തെ പറഞ്ഞിരുന്നതും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതും. എന്നാല്‍, കുടിയൊഴിപ്പിക്കല്‍ ആരംഭിക്കുന്നതിനു മുമ്പു തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്നാണ് കുഞ്ഞിന്റെ പിതാവ് മൊഹമ്മദ് അന്‍വര്‍ പൊലീസിനോട് പറഞ്ഞത്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞപ്പോള്‍ തന്നെ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരുന്നു. തുടര്‍ന്ന്, രണ്ട് കുട്ടികളെ ഗാന്ധിനഗറിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചിരുന്നുവെന്നും മൂന്നാമത്തെ കുഞ്ഞിന്റെ മുകളില്‍ പാക്ക് ചെയ്ത് വെച്ച ബാഗ് വീണതാണ് മരണകാരണമെന്നും മൊഹമ്മദ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ നെഞ്ചിലും തലയിലും മുറിവുകള്‍ ഉണ്ടായതായി കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :