പീഡനക്കേസുകളാണ് ഇപ്പോഴത്തേ ഫാഷനെന്ന് ശിവസേന

മുംബൈ| VISHNU.NL| Last Modified ശനി, 2 ഓഗസ്റ്റ് 2014 (15:24 IST)
പീഡനം ആരോപിച്ച് ആണുങ്ങള്‍ക്കെതിരേ കേസുകൊടുക്കുന്നത് ഇപ്പോഴത്തേ ഫാഷനാണെന്ന് പരിഹസിച്ചുകൊണ്ട് മുഖപത്രസ്മായ സാമ്ന. മഹാരാഷ്ട്ര ഡി‌ഐജി പീഡിപ്പിച്ചു എന്ന് കാട്ടി മുംബൈയില്‍ പ്രമുഖ് മോഡല്‍ പരാതി നല്‍കിയതിനേ പരാമര്‍ശിച്ചുകൊണ്ടാണ് ശിവസേനാ മുഖപത്രം ഇത്തരത്തില്‍ പ്രതികരിച്ചത്.

പത്രത്തില്‍ വന്നിരിക്കുന്ന ലേഖനത്തില്‍ ആരോപണവിധേയനായ ഡിഐജി സുനില്‍ പ്രസ്കറിനെ പിന്തുണയ്ക്കുന്നുമുണ്ട്. പൊലീസ് സേനയില്‍ വര്‍ഷങ്ങള്‍ നീണ്ട സേവനം ചെയ്തയൊരാള്‍ക്കെതിരെയുള്ള ആരോപണം പെട്ടെന്ന് അയാളെ വില്ലനാക്കി. ഇത്തരം നടപടികള്‍ വ്യക്തിപരമായി അധിക്ഷേപിക്കലാണെന്നും ലേഖനം പറയുന്നു.

ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായതിനു ശേഷം പുതിയ നിയമങ്ങള്‍ വന്നു. എന്നാല്‍ മാനഭംഗങ്ങള്‍ക്കു കുറവുണ്ടോ എന്ന് ചോദിക്കുന്ന പത്രം ആരോപണമുന്നയിച്ച മോഡല്‍ ഇത്രയും നാള്‍ ഇവര്‍ എവിടെയായിരുന്നെന്നും ചോദിക്കുന്നു.

സത്യം പുറത്തുവരേണ്ട സമയത്തു വരും. എന്നാല്‍ അതുവരെയുണ്ടാകുന്ന മാധ്യമവിചാരണ ഒരാളുടെ ആത്മവീര്യം നശിപ്പിക്കും. ഈ രാജ്യത്തെ എല്ലാ നിയമങ്ങളും സ്ത്രീകള്‍ക്ക് അനുകൂലമാണ്. മറ്റൊരാളെ നശിപ്പിക്കാന്‍ ഈ നിയമം വഴി സാധിക്കുമെന്നും ലേഖനം അഭിപ്രായപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :