പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ പിബി യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി| jibin| Last Updated: ശനി, 16 മെയ് 2015 (09:05 IST)
സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പിബി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ഇന്നും നാളെയുമായി ചേരുന്ന യോഗത്തില്‍ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും തുടര്‍ പ്രവര്‍ത്തന നടപടികളും എടുക്കേണ്ട തീരുമാനങ്ങളും ചര്‍ച്ചയാകും.

പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റിയോഗം ജൂലൈയില്‍ ചേരാനാണ് തീരുമാനം. ഇതിന്റെ തീയ്യതി പോളിറ്റ്ബ്യൂറോയോഗം തീരുമാനിക്കും. യോഗ അജണ്ടയ്ക്കും അന്തിമരൂപം നല്‍കും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയതയ്ക്ക് എതിരെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് രൂപം നല്‍കിയ പ്രക്ഷോഭ പരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങളാണ് പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയാകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :