ഹൈദരാബാദ്|
jibin|
Last Updated:
ബുധന്‍, 4 നവംബര്‍ 2015 (14:01 IST)
തെലുങ്കാനയിലെ വാറങ്കലില്‍ മുൻ കോൺഗ്രസ് എംപി സിരിസില രാജയ്യയുടെ വീട്ടിലുണ്ടായ തീപിടുത്തതിൽ നാലു പേർ വെന്തുമരിച്ചു. രാജയ്യയുടെ മരുമകള്‍ ശാരിക, പേരക്കുട്ടികളായ അഭിനയന്, അയന്, ശ്രീയന്‍ എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടര്‍ന്ന് വീടിന്റെ ഭൂരിഭാഗവും കത്തി നശിച്ചു. സംഭവം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സ് സംഘവും എത്തിയെങ്കിലും നാലു പേരും മരിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. വാറങ്കൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു രാജയ്യ.