ഒറ്റദിവസം 53,601 പേർക്ക് കൊവിഡ്, 871 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 22,68,676

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 11 ഓഗസ്റ്റ് 2020 (10:21 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് രാജ്യത്ത് കൊവിഡ് ബാധ. ഇതോടെ രജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22,68,676 ആയി. 871 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരണപെട്ടത്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 45,257 ആയി ഉയർന്നു. 6,39,929 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 15,83,490 പേർ രാജ്യത്ത് കൊവിഡിൽന്നും രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ മാത്രം 5,24,513 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 18,050 പേർ മഹാരാഷ്ട്രയിൽ മരണപ്പെട്ടു, 3,02.815 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. 5,041 ആണ് തമിഴ്നാട്ടിലെ മരണസംഖ്യ. ആന്ധ്രാപ്രദേശിൽ രോഗബാധിതറുടെ എണ്ണം 2,35,525 ആയി. 2,116 പേർ ആന്ധ്രയിൽ മരണപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :