ഷേരു സിങ്ങിന്റെ മകന്‍ ടോമിക്ക് ആധാര്‍കാര്‍ഡ്; ടോമി നായയാണ്

ഭോപ്പാല്‍| JOYS JOY| Last Updated: വെള്ളി, 13 ഏപ്രില്‍ 2018 (20:16 IST)

നായയ്ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചു. ഷേരു സിങ്ങിന്റെ മകന്‍ ടോമി സിംഗ് എന്നാണ് ആധാര്‍ കാര്‍ഡില്‍ പേര് ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശിലാണ് സംഭവം.

അതേസമയം, 26 -11-2009 ആണ് ജനന തിയതിയായി നല്‍കിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ആധാര്‍ വിതരണം ഏറ്റെടുത്ത ഏജന്‍സിയിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമ്രിയിലെ ആധാര്‍ ഏജന്‍സിയിലെ സൂപ്പര്‍ വൈസറായ അസം ഖാനാണ് അറസ്റ്റിലായത്.

ഇതിനിടെ, ആധാര്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് അസംഖാന്‍റെ ഏജന്‍സിയില്‍ നിന്നും കാലതാമസം ഉണ്ടാകുന്നുണ്ടെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസിന്റെ അന്വേഷണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :