ഷീന ബോറ കൊലക്കേസ്: പീറ്റര്‍ മുഖര്‍ജിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്തു

മുംബൈ| JOYS JOY| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (12:50 IST)
കൊലക്കേസുമായി ബന്ധപ്പെട്ട് സ്റ്റാര്‍ ടിവിയുടെ മുന്‍ സി ഇ ഒ പീറ്റര്‍ മുഖര്‍ജിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ 12 മണിക്കൂറോളം നീണ്ടു നിന്നു. ബുധനാഴ്ചയാണ് പീറ്റര്‍ മുഖര്‍ജിയെ ചോദ്യം ചെയ്തത്.

കൊല്ലപ്പെട്ട ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജിയുടെ നിലവിലെ ഭര്‍ത്താവാണ് പീറ്റര്‍ മുഖര്‍ജി. ഇന്ദ്രാണി മുഖര്‍ജി അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുടെയും ഡ്രൈവറുടെയും സഹായത്തോടെ ഷീനയെ കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 25ന് ഇന്ദ്രാണിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പീറ്റര്‍ മുഖര്‍ജി തന്റെ മൂത്ത സഹോദരന്‍ ഗൌതം മുഖര്‍ജിക്കൊപ്പമാണ് ഖാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ബുധനാഴ്ച രാവിലെ 10.30ന് പൊലീസ് സ്റ്റേഷനില്‍ എത്തിയ പീറ്റര്‍ മുഖര്‍ജി രാത്രി 10.45നാണ് സ്റ്റേഷന്‍ വിട്ടത്.

എഴുതിത്തയ്യാറാക്കിയ 25 ചോദ്യങ്ങള്‍ ആയിരുന്നു ആദ്യം പീറ്റര്‍ മുഖര്‍ജിയോട് അന്വേഷണസംഘം ചോദിച്ചത്. ഇന്ദ്രാണിയോട് ചോദിച്ച ചോദ്യങ്ങളും പീറ്ററിനോട് ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :