സോഷ്യൽ മീഡിയ നിരോധിക്കുമോ? മോദിയുടെ ട്വീറ്റിന് പിന്നാലെ സമൂഹമാധ്യമങ്ങൾ ചർച്ചകൾ സജീവം

ആഭിറാം മനോഹർ| Last Updated: ചൊവ്വ, 3 മാര്‍ച്ച് 2020 (09:22 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് രാജ്യമെങ്ങും ചർച്ചയായിരിക്കുകയാണ്. വരുന്ന ഞായറാഴ്ച്ചയോടെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലെ അംഗത്വം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നു എന്നതായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ട്വീറ്റ് പുറത്തുവന്നതോടെ പലവിധത്തിലുള്ള ചർച്ചകളാണ് ഇതിനെ പറ്റി നടക്കുന്നത്.

പ്രശ്‌നങ്ങളിൽ നിന്നും ചർച്ച തിരിക്കുന്നതിനും വിമർശനങ്ങൾ ഒഴിവാക്കുന്നതിനുമുള്ള തന്ത്രമായാണ് ഈ തീരുമാനത്തെ പലരും കാണുന്നത്.തീരുമാനത്തെ കളിയാക്കി ട്രോളുകൾ കൊണ്ട് ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ ഉപയോഗത്തിൽ വരാനിരിക്കുന്ന വലിയ നിയന്ത്രണങ്ങളുടെ സൂചനയാണിതെന്നാണ് ചിലർ പറയുന്നത്. രാജ്യമെമ്പാടും സാമൂഹ്യമാധ്യമങ്ങളെ വിലക്കാനുള്ള നീക്കമാണോ ഇതെന്ന് ചോദിച്ച് ശശി തരൂരും രംഗത്തെത്തിയിരുന്നു. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ ഇത്തരം ആശങ്കകൾ പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :