സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (12:43 IST)
പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും ശക്തമായ നിലപാടെടുക്കണമെന്നും ശശി തരൂര്‍എംപി. എന്‍ഡി ടിവി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുവെയാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. ഏക ചൈനാ നയത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ചൈനീസ് പാസ്‌പോര്‍ട്ടുള്ള ടിപറ്റുകാര്‍ക്ക് സ്റ്റേബിള്‍ഡ് വിസ നല്‍കുന്നത് പരിഗണിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
ചൈന അരുണാചല്‍ പ്രദേശിനെ തങ്ങളുടെ ഭൂപടത്തിന്റെ ഭാഗമാക്കി ഔദ്യോഗികമായി ഭൂപടം പുറത്തേക്ക് ഇറക്കിയിരുന്നു. ഈ നടപടിയില്‍ ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചു. ഇത് അതിര്‍ത്തി പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തിലാണ് ശശിതരൂര്‍ നിലപാട് വ്യക്തമാക്കിയത്.