സുനന്ദ കേസ്: മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ശശി തരൂര്‍

Last Modified വ്യാഴം, 21 മെയ് 2015 (16:52 IST)
മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ശശി തരൂര്‍ എം പി. സുനന്ദപുഷ്‌ക്കര്‍ കൊലപാതക കേസ് സംബന്ധിച്ച് ചോദ്യങ്ങളാണ് ശശി തരൂരിനെ ചൊടിപ്പിച്ചത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ‘ഞാന്‍ പോലീസിനോട് സംസാരിച്ചോളാം, നുണയന്മാരോടും നികൃഷ്ടജീവികളോടും സംസാരിക്കേണ്ട ആവശ്യമില്ല’- എന്നുമാണ് മറുപടി നല്‍കിയത്.

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതായിരുന്നു തരൂര്‍.
സുനന്ദ പുഷ്‌കര്‍ കൊലപാതക കേസില്‍ തരൂരിന്റെ മൂന്ന് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡല്‍ഹി പോലീസിന് ഇന്നലെ കോടതി അനുമതി നല്‍കിയിരുന്നു. നേരത്തെ ട്വിറ്ററില്‍ മാധ്യമപ്രവര്‍ത്തകരെ തരൂര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ സ്വന്തമായി കള്ളം ചമയ്‌ക്കുന്നവരും നികൃഷ്‌ടരുമാണെന്നും
സ്വകാര്യദു:ഖത്തില്‍ നിന്നും നേട്ടമുണ്ടാക്കുന്നവരാണെന്നുമായിരുന്നു തരൂരിന്റെ വിമര്‍ശനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :