56 ഇഞ്ച് എവിട് പോയി; മോഡിയോട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ്,മോഡി,ഷക്കീല്‍ അഹമ്മദ്
ന്യൂഡല്‍ഹി| VISHNU.NL| Last Updated: ചൊവ്വ, 1 ജൂലൈ 2014 (17:48 IST)
പ്രധാനമന്ത്രിയുടെ നെഞ്ചളവ് 56 ഇഞ്ചില്‍ നിന്ന് 5.6 ഇഞ്ചായി ചുരുങ്ങിയോ എന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് ഷക്കില്‍ അഹമ്മദിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം ചൈന അരുണാചല്‍ പ്രദേശിനെ തങ്ങളുടെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പുറത്തിറക്കിയതില്‍ പ്രതികരിക്കാതിരുന്നതാണ് അഹമ്മ്ദിനെ ചൊടിപ്പിച്ചത്.

ചൈനയുടെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റങ്ങളും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങളും തുടരുകയാണ്. 56 ഇഞ്ച് നെഞ്ചളവുള്ള ജ്യേഷ്ഠ സഹോദരന്‍ ട്വിറ്ററിലെങ്കിലും പ്രതികരിക്കുമെന്ന് കരുതി നോക്കിയിരിക്കുകയാണ് ജനങ്ങള്‍ അഹമ്മദ് ട്വീറ്റ് ചെയ്തു.

ട്വിറ്ററിലൂടെയെങ്കിലും പ്രധാനമന്ത്രിക്ക് പ്രതികരിക്കാമായിരുന്നല്ലോ? ഞാനൊന്നേ ചോദിക്കുന്നുള്ളൂ, എന്താ പ്രധാനമന്ത്രിയുടെ നെഞ്ചളവ് 5.6 ഇഞ്ചായി ചുരുങ്ങിയോ? ഷക്കീല്‍ അഹമ്മദ് ചോദിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :